കണ്ണൂര്‍:ബിജെപി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനിക്കും ?ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയായിരുന്നു പരാതി.
ബി.ജെ.പിയില്‍ ചേരാനായി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്‍ തൊടുത്തുവിട്ട ആരോപണം കെ.സുധാകരന്‍ ഏറ്റെടുത്തതോടെയാണ് വിവാദമായത്. ആരോപണത്തിന് പിന്നാലെ ജാവഡേക്കര്‍ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തല്‍ വോട്ടെടുപ്പ് ദിവസത്തില്‍ സിപിഐഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയായിരുന്നുവെന്ന് ജയരാജന്‍ ആരോപിച്ചു.