നിപ ഭീതി ഒഴിയുന്നു; വന്ന ഫലങ്ങളെല്ലാം നെഗറ്റിവെന്ന് ആരോഗ്യമന്ത്രി 


പത്തനംതിട്ട: കോഴിക്കോട്ടെ നിപ ബാധയില്‍ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ല. ആശ്വാസകരമായ സാഹചര്യമാണിതെന്ന് ആരോഗ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

94 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവരില്‍ പരിശോധനയ്ക്ക് അയച്ചതില്‍ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തത് ആശ്വാസകരമായ സാഹചര്യമാണ്. എങ്കിലും ഹൈ റിസ്‌ക് കേസുകളില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയില്ല.

ആശങ്ക അകലുന്ന സാഹചര്യമാണെങ്കിലും ജാഗ്രത തുടരും. ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media