നിപ്പ: മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിന്റെ (13) മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചത്. ബന്ധുക്കളില്‍ ചിലര്‍ ഉള്‍പ്പെടെ പത്തില്‍ താഴെ പേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.