ഓഹരി വിപണി തിരിച്ചുവരവിന് ഒരുങ്ങുന്നു .ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) വിപണി തുറന്നുകൊണ്ട്.
രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ ഓഹരി വിപണിയെ തകർക്കുകയാണ് അതില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോൾ. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രതീക്ഷ പകരുന്ന ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) വിപണി സജീവമാകുന്നു എന്നതാണ് ആ വാര്‍ത്ത. നാല് പ്രമുഖ കമ്പനികള്‍ ആണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. വിപണിയില്‍ നിന്ന് മൊത്തം നാലായിരം കോടി രൂപയോളമാകും ഇവര്‍ സമാഹരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഐപിഒ വന്‍ വിജയമായിരുന്നു . ശ്യാം മെറ്റാലിക്‌സ്, ദോഡ്‌ല ഡയറി, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്), ക്ലീന്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഈ നാല് കമ്പനികളും മുമ്പ് ഐപിഒയ്ക്ക് ഒരുങ്ങിയിരുന്നവയായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ആ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു അന്ന്. ഇക്കൂട്ടത്തില്‍ ഐപിഒയിലൂടെ ഏറ്റവും അധികം തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ക്ലീന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ്. ഇവര്‍ 1,400 കോടി രുപയാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. ശ്യാം മെറ്റാലിക്‌സ് 1,100 കോടി സമാഹരിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ദോഡ്‌ല ഡയറി 800 കോടി രൂപയും കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ്) 700 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു എന്നാണ് വാര്‍ത്തകള്‍. കല്യാണ്‍ ജ്വല്ലേഴ്‌സ് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഐപിഒ നടത്തിയ കമ്പനികളില്‍ ഭൂരിഭാഗവും വലിയ വിജയമാണ് നേടിയത്. കണക്കുകള്‍ പരിശോധിച്ചാല്‍, ഇത്തരത്തില്‍ വിപണിയില്‍ എത്തിയ എഴുപത് ശതമാനത്തോളം കമ്പനികളും ലിസ്റ്റ് ചെയ്ത ദിവസം തന്നെ വലിയ നേട്ടം ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പുതിയതായി ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗത്തിലുള്ളവയാണ്. ഓഹരി വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും ഈ വിഭാഗങ്ങളിലുള്ള ഓഹരികള്‍ മെട്ടപ്പെട്ട നിലയില്‍ എത്തിയിട്ടുണ്ട് എന്നതും ശുഭ സൂചകമാണ് .