റെഡ്മി നോട്ട് 11 5ജി പേരില്‍ T കൂടെ ചേര്‍ത്ത്
ഇന്ത്യയിലേക്ക്; ലോഞ്ച് ഈ മാസം 30ന്
റെഡ്മി നോട്ട് 10 ശ്രേണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഷഓമി ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എട്ട് മാസം തികയുമ്പോഴേക്കും പിന്‍ഗാമി റെഡ്മി നോട്ട് 11 ശ്രേണിയെ ഷഓമി ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിങ്ങനെ 3 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് പുതിയ ശ്രേണിയിലുള്ളത്. ഇതില്‍ റെഡ്മി നോട്ട് 11 5ജി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പേരില്‍ ടി കൂടെ ചേര്‍ത്ത് റെഡ്മി നോട്ട് 11T 5ജി എന്ന പേരിലാണ് പുത്തന്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. റെഡ്മി നോട്ട് 11T 5ജിയുടെ വരവുമായി ബന്ധപ്പെട്ട് ടീസര്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതെ സമയം ചൈനയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജിയാണോ പേരില്‍ T ചേര്‍ത്തെത്തുന്നത് എന്ന് ഷഓമി വ്യക്തമാക്കിയിട്ടില്ല.
ടിപ്സ്റ്റര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ റെഡ്മി നോട്ട് 11T 5ജി വില്പനക്കെത്തും. അക്വാമറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക്, സ്റ്റാര്‍ഡസ്റ്റ് വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങളിലും റെഡ്മി നോട്ട് 11T 5ജി വാങ്ങാനാവും.
90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി ഡിസ്പ്ലേയായിരിയ്ക്കും റെഡ്മി നോട്ട് 11T 5ജിയ്ക്ക്. മീഡിയടെക് ഡൈമന്‍സിറ്റി 810 SoC പ്രോസസ്സര്‍, 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 11T 5ജിയുടെ മറ്റുള്ള ആകര്‍ഷണങ്ങളായി കണക്കാക്കുന്നത്. 50 മെഗാപിക്സല്‍ പ്രധാന ക്യാമറയും 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 11 5ജിയില്‍. അതെ സമയം ഇന്ത്യയിലെത്തുന്ന റെഡ്മി നോട്ട് 11T 5ജിയില്‍ ഒരു ലെന്‍സ് കൂടെ പ്രതീക്ഷിക്കാം. മുന്‍വശത്ത്, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമെറയണ്. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും കണക്ടിവിറ്റിക്കായി ക്രമീകരിച്ചിട്ടുണ്ട്.