സ്‌കൂളുകളില്‍ മാസ്‌കും സാമൂഹിക അകലവും
ഒഴിവാക്കും; ഇളവുകള്‍ 'നീല' സ്‌കൂളുകളില്‍
അബുദബി: എമിറേറ്റ്‌സിലെ സ്‌കൂളുകളില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യഭ്യാസ വിജ്ഞാന വകുപ്പ്. (അഡെക്) സ്‌കൂളുകളില്‍ സാധാരണ സ്ഥിതി കൊണ്ടു വരുകയാണ് ലക്ഷ്യം. 85 ശതമാനം കുട്ടികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച നീല വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഇളവുള്‍ നല്‍കുക. ഇത്തരം സ്‌കൂളുകളിലെ 16 വയസിനു മേലേയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനത്തിനിടെ മാസ്‌ക് ധരിക്കേണ്ടെന്നും അകലം പാലിക്കേണ്ടെന്നും അഡോക്കിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന വാക്‌സിനേഷനുള്ള സ്‌കൂളുകളെ ജനുവരി മുതല്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്നും അകലം പാലിക്കുന്നതില്‍ നിന്നും ഓഴിവാക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സ്വീകരിച്ച സ്‌കൂളുകളെ ഓറഞ്ച്, 50 മുതല്‍ 64 ശതമാനം വരെ വാക്‌സിന്‍ സ്വീകരിച്ച സ്‌കൂളുകള്‍ മഞ്ഞ, 65- മുതല്‍ 84 ശതമാനം വരെ വാക്‌സിന്‍ സ്വീകരിച്ച സ്‌കൂളുകള്‍ പച്ച, 85 ശതമാനത്തിനു മുകളില്‍ വാക്‌സിന്‍ സ്വീകരിച്ച സ്‌കൂളുകള്‍ നീല എന്നിങ്ങനെ കളര്‍ കോഡുകളും ഏര്‍പ്പെടുത്തി തിരിച്ചിട്ടുണ്ട്.