വീട്ടിലിരുന്നു ജോലി കണ്ടെത്താം; 
പുതിയ വാട്‌സാപ്പ് ചാറ്റ് ബോട്ടുമായി സര്‍ക്കാര്‍


ദില്ലി: വാട്ട്സ്ആപ്പില്‍ ഒരു 'ഹായ് അയച്ചാല്‍ സ്വന്തം സംസ്ഥാനങ്ങളില്‍ ജോലി കണ്ടെത്താന്‍ സഹായകരമായ ചാറ്റ് ബോട്ടുമായി സര്‍ക്കാര്‍. ശാസ്ത്ര-സാങ്കേതിക വകുപ്പാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ചാറ്റ്‌ബോട്ടുമായി എത്തിയിരിക്കുന്നത്. ശ്രമിക് ശക്തി മഞ്ച് എന്ന പേരില്‍ പ്രത്യേക ഒരു പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളെ അവരുടെ ജന്മസ്ഥലങ്ങളിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് വാട്ട്സ്ആപ്പ് വഴി ബന്ധിപ്പിക്കുന്നതാണ്.

കൊവിഡ് -19 മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട വേളയിലാണ് ഇത്തരമൊരു പോര്‍ട്ടല്‍ രൂപീകരിയ്ക്കുന്നത്. ഇന്ത്യയിലുടനീളം ജോലിയില്ലാതെ കുടിയേറ്റ തൊഴിലാളികള്‍ വലയുന്ന സാഹചര്യത്തില്‍ എവിടെയും തൊഴില്‍ കണ്ടെത്താന്‍ പോര്‍ട്ടല്‍ സഹായകരമാകും. ലോക്ക്ഡൗണ്‍ കാലത്ത് നാട്ടിലേക്ക് മടങ്ങിയ മിക്ക കുടിയേറ്റ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളുടെ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പങ്കു വെയ്ക്കുന്ന മാപ്പും പോര്‍ട്ടലില്‍ ലഭ്യമാകും.. ഓരോരുത്തരുടെയും കഴിവുകള്‍ക്ക് അനുസരിച്ച് ജോലി കണ്ടെത്താന്‍ സഹായിക്കുന്നതാണ് പോര്‍ട്ടല്‍. 7208635370 എന്ന നമ്പറില്‍ സേവനങ്ങള്‍ ലഭ്യമാണ്.

വാട്ട്സ്ആപ്പ് ചാറ്റ്‌ബോട്ടിലേക്ക് ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍, അത് വ്യക്തിയെക്കുറിച്ചും അവരുടെ പ്രവൃത്തി പരിചയത്തെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ശേഖരിയ്ക്കും.ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, AI സിസ്റ്റം ഉപയോക്താവിനെ ഏറ്റവും അടുത്തുള്ള തൊഴില്‍ ദാതാവുമായി ബന്ധിപ്പിക്കും എന്നതാണ് ചാറ്റ് ബോട്ടിന്റെ പ്രത്യേകത.
നിലവില്‍, ചാറ്റ്‌ബോട്ട് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്, മറ്റ് ഭാഷകളിലും ഉടന്‍ സേവനം ലഭ്യമായേക്കും. സ്മാര്‍ട്ട്ഫോണില്ലാത്തവര്‍ക്കായി ഓഫ്ലൈന്‍ മോഡും നിലവില്‍ ഉണ്ട്. ഇതിന് 022-67380800 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ മതിയാകും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media