തുലാമാസപൂജക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: തുലാമാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു വഴിയാണ് ബുക്കിംഗ്. ഈ മാസം 21വരെയാണ് പൂജകള്‍. നാളെ മുതല്‍ മുതല്‍ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേര്‍ക്കാണ് പ്രവേശനം.
ഇതിനായി പൊലീസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ സര്‍ട്ടിഫിക്കറ്റും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം.