ഡീസൽ വില വീണ്ടും കൂടി, വർധന തുടർച്ചയായ മൂന്നാം ദിവസം


തിരുവനന്തപുരം; രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസ ഡീസലിന് കൂടിയത്.  തുടർച്ചയായ മൂന്നാം ദിവസമാണ് ഡീസൽ വില വർധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്. ഈ മാസം നാലാം തവണയാണ് ഡീസൽ വില വർധിക്കുന്നത്. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 42 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.18 രൂപയും കോഴിക്കോട് 101.61 രൂപയുമാണ് പെട്രോൾ നിരക്ക്. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 

രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media