രണ്ട് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയുമായി പേടിഎം
വ്യക്തിഗത ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താരതമ്യേന എളുപ്പത്തില്‍ ലോണ്‍ നല്‍കുന്നു പേടിഎം. 25 വയസ് മുതല്‍ 60 വയസ് വരെ പ്രായം ഉള്ളവര്‍ക്കാണ് രണ്ട് ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്നത്. അധികം നൂലാമാലകള്‍ ഒന്നുമില്ലാതെ വളരെ എളുപ്പത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭിക്കും.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് രണ്ട് മിനിറ്റിനുള്ളില്‍ പേടിഎം ലോണ്‍ വാഗ്ദാനെ ചെയ്യുന്നുണ്ട്. . ലോണ്‍ അപേക്ഷയ്ക്കുള്ള മുഴുവന്‍ നടപടികളും ഡിജിറ്റൈസ് ചെയ്തിരിക്കുന്നതിനാല്‍ ലോണ്‍ ലഭിക്കാന്‍ കാലതാമസം നേരിടില്ല.. ഡോക്യുമെന്റുകളുടെ പകര്‍പ്പും മറ്റും നേരിട്ട് ഹാജരാക്കേണ്ടതില്ലാത്തിനാല്‍ ലോണിന്. അംഗീകാരം ലഭിച്ചാലുടന്‍ പണം വിതരണം ചെയ്യും. ഈ വര്‍ഷമാണ് സ്വന്തം പ്ലാറ്റ്ഫോമില്‍ തല്‍ക്ഷണ വ്യക്തിഗത വായ്പകള്‍ കമ്പനി അവതരിപ്പിച്ചത്. ശമ്പള വരുമാനക്കാര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ലോണ്‍ ലഭിക്കും.
പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉള്‍പ്പെടെ വര്‍ഷത്തില്‍ 365 ദിവസവും പേടിഎം ലോണ്‍ സേവനം ലഭ്യമാണ്. ലോണ്‍ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പെട്ടെന്ന് ലോണ്‍ ലഭിക്കും എന്നതാണ് ആകര്‍ഷണം. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ലോണ്‍ തുക തിരിച്ചടക്കുന്നതിന് കമ്പനി 18 മാസങ്ങള്‍ മുതല്‍-36 മാസങ്ങള്‍ വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നത്. ലോണ്‍ എടുക്കുന്നയാളുടെ തിരിച്ചടവ് കാലാവധി അനനുസരിച്ച് തുല്യമായ പ്രതിമാസ ഗഡുക്കള്‍ അടയ്ക്കാ
പേടിഎം ആപ്പിലെ പേഴ്‌സണല്‍ ലോണ്‍ ഓപ്ഷന്‍ വഴി ലോണിന് അപേക്ഷിക്കാം. സാമ്പത്തിക സേവന വിഭാഗത്തിന് കീഴിലാണ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.വായ്പാ വിതരണത്തിനായി നിരവധി ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് നേടിയിട്ടുണ്ട്. പേടിഎം ആപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ ലോണ്‍ അക്കൗണ്ട് നേരിട്ട് മാനേജ് ചെയ്യാം. കെവൈസി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.