ലിക്വിഡ് ഓക്‌സിജന്‍ നല്‍കി കേരളം. നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി
കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ഗോവ സംസ്ഥാനത്തിന് ഓക്സിജൻ നൽകി സഹായിച്ച കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി. കൊവിഡ് രോഗികൾക്ക് ഓക്സിജൻ നൽകിയതിന് കേരള ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ട്വിറ്ററിസൂടെയാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയ അതേ സാഹചര്യത്തിൽ തന്നെയായിരുന്നു കേരളം ഗോവയ്ക്ക് സഹായ ഹസ്തം നീട്ടിയത്.ഗോവയ്ക്ക് നൽകിയത് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ ആണ് .കൊവിഡ് കേസുകൾ ഉയർന്നതോടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇത് മുൻകൂട്ടി കണ്ട് കേന്ദ്രം ഇതിനോടകം തന്നെ വിവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ രൂക്ഷമായതിനെത്തുടർന്ന് 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് കേന്ദ്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് കേരളം ഗോവയ്ക്ക് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കിയത്.