മുഖം മിനുക്കി ഹോണ്ട അമേസ്


ഒന്നുകൂടി മുഖംമിനുക്കി വന്നിരിക്കുകയാണ് ഹോണ്ട അമേസ്. വഴിമാറുന്ന അമേസിന് കിട്ടിയത് സമ്മിശ്രാഭിപ്രായമായിരുന്നു. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ മുഖം ചുളിച്ചു. അതുകൊണ്ടുതന്നെയായിരിക്കണം ചില മാറ്റങ്ങള്‍ വരുത്തി അമേസിനെ വിപണിയില്‍ ഇറക്കാന്‍ ഹോണ്ട തീരുമാനിച്ചത്. എന്തൊക്കെ മാറ്റങ്ങളാണ് അമേസില്‍ ഹോണ്ട വരുത്തിയിരിക്കുന്നതെന്ന് നോക്കാം.



കാറിനകത്ത് ഡാഷ്‌ബോര്‍ഡിലും ഡോര്‍ സൈഡിലും സില്‍വര്‍ ബാന്‍ഡ് കൊടുത്തിരിക്കുന്നതാണ് പ്രധാനപ്പെട്ട മാറ്റം. റിയര്‍ ക്യാമറ മള്‍ട്ടിവ്യൂ ആക്കിയതൊഴിച്ചാല്‍  ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തില്‍ മാറ്റമൊന്നുമില്ല. സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ അമേസ് പ്രായോഗികമാണ്. എല്ലാ ഡോറുകളിലും ബോട്ടില്‍ ഹോള്‍ഡര്‍, വലിയ ഗ്ലോവ് ബോക്‌സ്, ഉയരം സജ്ജീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സുഖകരമായ പിന്‍സീറ്റില്‍ കപ്പ്  ഹോള്‍ഡറുള്ള ഹാന്‍ഡ് റസ്റ്റ്, 420 ലിറ്റര്‍ ബൂട്ട് എന്നിവ അമേസിനെ, നാലുമീറ്ററിനുള്ളിലെ  സ്ഥലം നന്നായി മാനേജ് ചെയ്ത കാറുകളില്‍ ഒന്നാക്കുന്നു. ഫീച്ചറുകളില്‍, ഓട്ടോ ഹെഡ് ലാമ്പ്, കീലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്റ്റ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയാണ് പ്രധാനപ്പെട്ടത്.

എന്‍ജിന്‍ ഓപ്ഷനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 90പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. 1.5 ഐഡി ടെക് ഡീസല്‍ എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 100 പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ എന്‍ജിനുകളെ 5 സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സുമായും കണ്ടിന്യൂവസ്ലി വേരിയബിള്‍ ഗീയര്‍ ബോക്‌സുമായും ബന്ധിപ്പിച്ച ഓപ്ഷനില്‍ ലഭ്യമാണ്. എനിക്ക് ടെസ്റ്റ്ഡ്രൈവിന് കിട്ടിയത് 1.2 മാന്വല്‍ പെട്രോള്‍ അമേസാണ്. ഒരു തടസ്സവും ഇല്ലാതെ കൃത്യമായി വീഴുന്ന ഗീയര്‍ ഷിഫ്റ്റ് ഡ്രൈവിങ് സുഖകരമാക്കുന്നു. തുടക്കത്തില്‍ പവര്‍ ഡെലിവറി നല്ലതാണെങ്കിലും മിഡ് റേഞ്ചില്‍ അല്‍പ്പം തണുക്കുന്നു. ഈ അടുത്തകാലത്ത് ഡ്രൈവ് ചെയ്ത സെഡാനുകളില്‍ ഏറ്റവും നല്ല സസ്പെന്‍ഷനാണ് അമേസിന്റേത്. ഹോണ്ട അമേസിന്റെ എക്‌സ്‌ഷോറൂം വില 6.32 ലക്ഷംമുതല്‍ 8.22 ലക്ഷംവരെ മാന്വല്‍ ട്രാന്‍സ്മിഷനും 8.06 ലക്ഷംമുതല്‍ 9.05 ലക്ഷംവരെ സിവിടിക്കും 8.66 ലക്ഷംമുതല്‍ 10.25 ലക്ഷംവരെ മാന്വല്‍ ഡീസല്‍ എന്‍ജിനും 11.15 ലക്ഷം ഡീസല്‍ സിവിടിക്കും വിലകൊടുക്കണം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media