അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം
ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നു
പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നു.
അദാനി എന്റര്‍പ്രൈസസിനു കീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പില്‍ നിന്നാണ് ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നത്. 2.5 ബില്യന്‍ ഡോളറിന്റേതാണ് ഇടപാട്. അദാനി ഗ്രൂപ്പുമായി ടോട്ടല്‍ ഫ്രാന്‍സിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ല്‍ ആദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4 ശതമാനവും ധര്‍മ എല്‍എന്‍ജി പ്രൊഡക്ടിന്റെ 50 ശതമാനവും ഓഹരികളും ടോട്ടല്‍ ഫ്രാന്‍സ് സ്വന്തമാക്കിയിരുന്നു.
രാജ്യത്ത് പുനഃരുപയോഗ ഊര്‍ജ്ജ മേഖലയില്‍ വന്‍ പദ്ധതികളാണ് ഇരു കമ്പനികളും ചേര്‍ന്ന്് നടപ്പാക്കാനിരിക്കുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030 ഓടെ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി പറഞ്ഞു.