തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് പെട്രോൾ - ഡീസൽ വില കൂട്ടി
രാജ്യത്ത് പെട്രോൾ - ഡീസൽ വില കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസൽവില ലിറ്ററിന് നൂറു രൂപയ്ക്ക് അടുത്തെത്തി.
തിരുവനന്തപുരത്ത് പെട്രോൾവില നൂറ്റി ആറ് രൂപ കടന്നു. പെട്രോളിന് 106 രൂപ 8 പൈസയും ഡീസലിന് 99 രൂപ 45 പൈസയുമാണ് തിരുവനന്തപുരത്തെ പുതിയ വില. കോഴിക്കോട് ഡീസൽ വില 97 രൂപ 78 പൈസയും പെട്രോൾവില 104 രൂപ 47 പൈസയുമായി.
കൊച്ചിയിൽ ഡീസലിന് 97 രൂപ 64 പൈസയും പെട്രോളിന് 104 രൂപ 15 പൈസയുമായാണ് വർദ്ധിച്ചത്. ഈമാസം എല്ലാ ദിവസവും ഇന്ധനവില കൂട്ടി. രണ്ടാഴ്ചകൊണ്ട് ഡീസലിന് 3 രൂപ 80 പൈസയാണ് കൂട്ടിയത്. പെട്രോളിന് 2 രൂപ 67 പൈസയും രണ്ടാഴ്ചകൊണ്ട് വർദ്ധിപ്പിച്ചു.