ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി ജിയോ.
ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി ജിയോ . സവിശേഷതകളോട് കൂടിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ . 5 തരത്തിലുള്ള പ്ലാനുകളാണ് പുതിയ ഓഫറുകളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. നിലവിലുള്ള ഡെയിലി ലിമിറ്റ് എന്ന പരിധി ഈ പ്ലാനുകള്‍ക്ക് ഇല്ല എന്നതാണ് ഈ പ്ലാനുകളുടെ ഏറ്റവും വലിയ സവിശേഷത. 127 രൂപ, 247 രൂപ, 447 രൂപ, 597 രൂപ, 2397 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളിലാണ് ദിവസേനയുള്ള പരിധി നീക്കം ചെയ്തിരിക്കുന്നത്.
15 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഒപ്പം 12 ജിബി ഡാറ്റ എന്നിവയാണ് 127 രൂപയുടെ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇനി ദിവസ പരിധിയില്ലാതെ പ്ലാന്‍ കാലാവധി തീരും വരെ ഈ ഡാറ്റ എത്ര അളവില്‍ വേണമെങ്കിലും ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 25 ജിബി ഡാറ്റയുമാണ് 30 ദിവസത്തെ വാലിഡിറ്റിയുള്ള 247 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നത്. ഈ പ്ലാനിലും ഡെയിലി ലിമിറ്റ് നീക്കം ചെയ്തിട്ടുണ്ട്.
447 രൂപയുടെ ജിയോ ഫ്രീഡം പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്ഡ് കോള്‍, 50 ജിബി 4ജി ഡാറ്റ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. 60 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി പിരീയഡ്. ഫ്രീഡം പ്ലാനില്‍ നിന്നും ദിവസേനയുള്ള പരിധി എടുത്തു കളഞ്ഞിട്ടുണ്ട്. 597 രൂപയുടെ ഫ്രീഡം പ്ലാനിലും പരിധി നീക്കം ചെയ്തിട്ടുണ്ട്. 597 രൂപയുടെ ഈ പ്ലാനില്‍ 90 ദിവസത്തെ വാലിഡിറ്റിയില്‍ 75 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് സേവനവുമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 365 ജിബി ഡാറ്റയും ലഭിക്കുന്ന 2397 രൂപയുടെ പ്ലാനുകളിലും ഡെയ്ലി ലിമിറ്റ് നീക്കം ചെയ്തിട്ടിട്ടുണ്ട്. ജിയോ ഉപയോക്താക്കള്‍ക്ക് ഡാറ്റ പരിമിതിയുടെ ആശങ്കയില്ലാതെ ഇനി ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കാം.