അമസോണിന് അബദ്ധം പറ്റി 96,700 രൂപയുടെ എസി
5900 രൂപയ്ക്ക് പലരും സ്വന്തമാക്കി .
96,700 രൂപ വിലയുള്ള തോഷിബയുടെ എസി 94 ശതമാനം വിലക്കുറവില്‍ 5,900 രൂപയക്ക് വില്‍പ്പനക്ക് വെച്ച് ഓണ്‍ലൈന്‍ വാണിജ്യ വെബ്‌സൈറ്റായ ആമസോണ്‍. അബദ്ധം ആമസോണ്‍ തിരിച്ചറിയും മുമ്പെ 5900 രൂപയക്ക് 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എ.സി വാങ്ങിക്കൂട്ടിയവര്‍ നിരവധി. അബദ്ധം മനസിലായതോടെ ആമസോണ്‍ തിരുത്തി 20 ശതമാനം വിലക്കുറവില്‍ 59,490 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
ഇതാദ്യമല്ല ആമസോണിന് ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നത്. 2019ലെ പ്രൈം ഡേ വില്‍പ്പനയില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന കാമറ 6500 രൂപയ്ക്ക് അബദ്ധത്തില്‍ ലിസ്റ്റ് ചെയ്തിരുന്നു.