ബംഗളുരു സ്‌ഫോടനം:പ്രതിയെന്ന് സംശയിക്കുന്നയാളുടെ  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
 


ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ ഉള്ളയാള്‍ക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാള്‍ സ്‌ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നഗരമെമ്പാടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്നലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

തൊപ്പി വച്ച് മുഖം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇയാള്‍ കടയിലേക്ക് കയറിയത്. ശേഷം ബില്ലിങ് കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാള്‍ ഭക്ഷണം കഴിക്കാതെ മേശപ്പുറത്ത് വെച്ച ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇതിന് ശേഷം കുറച്ച് കഴിഞ്ഞാണ് ഹോട്ടലില്‍ സ്‌ഫോടനം നടന്നത്.

സംഭവത്തില്‍ എന്‍ഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്‌ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിന്‍ ക്യാരിയറിലായിരുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചതായിരുന്നു ബോംബ്. ഡീസല്‍ ഉപയോഗിച്ചാണോ പ്രവര്‍ത്തിപ്പിച്ചതെന്ന് ഫോറന്‍സിക് പരിശോധനാ ഫലം വന്ന ശേഷമേ വ്യക്തമാകൂ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളെ കണ്ടേക്കും.

സ്‌ഫോടനം 2022-ലെ മംഗളൂരു സ്‌ഫോടനത്തിന് സമാനമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. രാമേശ്വരം കഫേയിലെ ബോംബും 2022- ല്‍ മംഗളൂരു കുക്കര്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ബോംബും സമാനമെന്നാണ് സംശയം. ബോംബിന്റെ ഡിറ്റണേറ്റര്‍ ബള്‍ബ് ഫിലമെന്റാണ് സ്‌ഫോടനത്തിന്റെ ഡിറ്റനേറ്റര്‍ ആയി ഉപയോഗിച്ചത്. ഇതിനെ നിയന്ത്രിച്ചത് ഡിജിറ്റല്‍ ടൈമര്‍ ഉപയോഗിച്ചായിരുന്നുവെന്നാണ് സംശയം. 2022 നവംബര്‍ 19- ന് മംഗളൂരുവില്‍ ഒരു ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിച്ച കുക്കര്‍ ബോംബ് സ്‌ഫോടനവുമായുളള സമാനതകള്‍ പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലും ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്സവ ആഘോഷങ്ങള്‍ വരാനിരിക്കെ സുരക്ഷ കര്‍ശനമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം 
ലഭിച്ചിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media