കറുപ്പ'ണിഞ്ഞ് എംപിമാര്‍;രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു
 


ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്.  ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവച്ചു.പാര്‍ലമെന്റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

 ജനപ്രതിനിധികളെ ശിക്ഷിച്ചാലുടന്‍ സഭയിലെ അംഗത്വം റദ്ദാക്കാന്‍ പാടില്ലെന്നു ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കും. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീല്‍ നല്‍കാനുള്ള സാവകാശം ജനപ്രതിനിധിക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ലോക് സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യവും വ്യക്തമാക്കുന്നുണ്ട് . മലപ്പുറം സ്വദേശിയും ദില്ലിയില്‍  ഗവേഷകയുമായ ആഭാ മുരളീധരനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.


L


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media