രാജ്യത്ത് പുതിയതായി 30,256 കോവിഡ് കേസുകള്‍, 295 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,256 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 43,938 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 295 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ സ്ഥിരീകരിച്ച 30,256 കേസുകളില്‍ 19,653ഉം കേരളത്തിലാണ്. 152 മരണമാണ് ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 33,478,419 ആയി. ഇതില്‍ 32,71,5105 പേരും രോഗമുക്തി നേടി. നിലവില്‍ 3,18,181 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെയുള്ള കോവിഡ് മരണം 4,45,133.
ഇന്നലെ വരെ 80,85,68,144 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.