ദില്ലി: സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‌ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികള്‍ പൊതുജനത്തിന് തത്സമയം കാണാനാകും.
ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.
സുപ്രീംകോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന നിര്‍ദേശത്തെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, നിയമ വിദ്യാര്‍ത്ഥി സ്വപ്‌നില്‍ ത്രിപാഠി എന്നിവരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ എത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയായിരുന്നു ഹര്‍ജി പരിഗണിച്ചത്. കേസില്‍ എന്തു സംഭവിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് നേരിട്ടറിയാന്‍ ഈ സംവിധാനം സഹായകരമാകുമെന്നും ഭരണഘടനാപരമായ അവകാശം കൂടിയാണ് ഇതെന്നുമുള്ള വാദത്തെ കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പിന്തുണച്ചു. 2018 സെപ്തംബറില്‍ സുപ്രീംകോടതി ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകള്‍ തത്സമയം കാണിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അന്ന് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്ട്രീമിംഗിലേക്ക് വഴിതെളിച്ചത്. ഈ ഉത്തരവിന്റെ ചുവടുപിടിച്ച് ഗുജറാത്ത്, കാര്‍ണാടക, പറ്റ്‌ന, ഒഡീഷ, ജാര്‍ഖണ്ഡ്, ഹൈക്കോടതികള്‍ ലൈവ് സ്ടീമിംഗ് തുടങ്ങിയിരുന്നു.
തലയുയര്‍ത്തി മടക്കം; ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു
ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു. എണ്ണം പറഞ്ഞ നിരവധി കേസുകളില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കല്‍ ദിനത്തില്‍ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി, കോടതി നടപടികള്‍ തത്സമയം ജനങ്ങളിലേക്കെത്തും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാണ് തത്സമയം പൊതുജനങ്ങളിലേക്കെത്തുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു. എണ്ണം പറഞ്ഞ നിരവധി കേസുകളില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കല്‍ ദിനത്തില്‍ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി, കോടതി നടപടികള്‍ തത്സമയം ജനങ്ങളിലേക്കെത്തും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാണ് തത്സമയം പൊതുജനങ്ങളിലേക്കെത്തുന്നത്.