തിയറ്ററുകള്‍ ഇന്ന് തുറക്കും; സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതല്‍


കൊച്ചി: സംസ്ഥാനത്ത് നീണ്ടനാളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ ഇന്ന് തുറക്കും. ബുധനാഴ്ചയോടെ മാത്രമേ സിനിമാ പ്രദർശനം ആരംഭിക്കുകയുള്ളൂ. അന്യഭാഷാ ചിത്രങ്ങളോടെയാണ് തിയറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിൻറെ 'നോ ടൈം ടു ഡൈ' ആണ് ഉ​ദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിൽ റിലീസിന് എത്തുന്ന മലയാള ചിത്രം.

‘കുറുപ്പ്’ നവംബർ 12ന് 

വെള്ളിയാഴ്ച മുതൽ എല്ലായിടത്തും സാധാരണ പോലെ ഷോ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്–ഹിന്ദി ദീപാവലി റിലീസുകൾ അടുത്തയാഴ്ച എത്തും. നവംബർ ആദ്യവാരം രജനികാന്തിൻറെ അണ്ണാത്തെ, അക്ഷയ് കുമാറിൻറെ സൂര്യവംശി എന്നീ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ നവംബർ 12ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 19നാണ് ആസിഫ് അലി - രജിഷ വിജയൻ ചിത്രം എല്ലാം ശരിയാകും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കാവൽ’, ‘ഭീമന്റെ വഴി’ തുടങ്ങിയ ചിത്രങ്ങൾ നവംബ‍ർ പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് വിവരം. 

പകുതി സീറ്റിൽ മാത്രം പ്രവേശനം

50ശതമാനം സീറ്റിംഗ് നിയന്ത്രണത്തോടെയാണ് തിയറ്ററുകൾ തുറക്കാൻ അനുവദിച്ചിരിക്കുന്നത്. വാക്സിൻ രണ്ടു ഡോസും എടുത്തിരിക്കണമെന്നും നിർബന്ധമാണ്. അതേസമയം ഒറ്റ ഡോസ് വാക്സിൻ എടുത്തവരെയും അനുവദിക്കണമെന്നും തിയറ്ററുകളിൽ 100 ശതമാനം പ്രവേശനത്തിന് അനുമതി വേണമെന്നും ഫിയോക് ആവശ്യപ്പെട്ടു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media