കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഇരുപതു വര്‍ഷം പിന്നിടുന്നു. ബാങ്കിന്റെ 20-ാം വാര്‍ഷികാഘോഷവും ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികാഘോഷവും ജൂലൈ 28ന് നടക്കും. ബാങ്കിന്റെ ചാലപ്പുറത്തെ ഹെഡ് ഓഫീസിലെ സാജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് സെന്റര്‍ വാര്‍ഷികാഘോഷ ചടങ്ങ്് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയര്‍മാന്‍ നാരായണന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍, സഹകരണ വകുപ്പ് ജോ. റജിസ്ട്രാര്‍ ബി. സുധ, സിഡിഎ മുന്‍ ചെയര്‍മാന്‍ മായിന്‍ ഹാജി, പാക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഡയരക്ടര്‍മാരായ പി. ദാമോദരന്‍ സ്വാഗതവും കെ.പി. രാമചന്ദ്രന്‍ നന്ദിയും പറയും.
ചടങ്ങില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കാരശേരി സഹരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദു റഹിമാന്‍ ചക്കിട്ടപാറ വനിതാ സഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ എന്നിവരെ ആദരിക്കും. തുടര്‍ന്ന് 'സഹകരണ പ്രസ്ഥാനം നല്ലൊരു നാളേയ്ക്ക് ' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. ടി.കെ. കിഷോര്‍ കുമാര്‍ (ഡയറക്ടര്‍, നാഷണല്‍ ലേബര്‍), അധ്യക്ഷത വഹിക്കും. എന്‍.എം. ഷീജ (ഡെപ്യൂട്ടി റജിസ്ട്രാര്‍ സഹകരണ വകുപ്പ് ), വാസന്തി കെ.ആര്‍ ( അസിസ്റ്റന്റ് റജിസ്ട്രാര്‍ സഹകരണ വകുപ്പ്) എ.കെ. അഗസ്തി (റിട്ട. അസിസ്റ്റന്റ് റജിസ്ട്രാര്‍ -സഹകരണ വകുപ്പ്) എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം നിര്‍മല്‍ പലാഴി നിര്‍വഹിക്കും. തുടര്‍ന്ന് മാക്‌സ് ഡിജിറ്റല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേള അരങ്ങേറും.
മികച്ച ഉപഭോക്തൃ സേവനം, കൃത്യത, എന്നിവയാണ് സിറ്റി ബാങ്കിന്റെ വളര്‍ച്ചക്ക് കാരണമെന്ന് ചെയര്‍മാന്‍ നാരായണന്‍ കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിംഗ് സര്‍വീസിനൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സിറ്റി ബാങ്ക് ശ്രദ്ധിക്കുന്നു. ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസ് സെന്റര്‍ വൃക്ക രോഗികള്‍ക്ക് അത്താണിയാണ്. ഒരു രൂപ പോലും വാങ്ങിക്കാതെ തീര്‍ത്തും സൗജന്യമാണ് സെന്ററിലെ സേവനം. കോഴിക്കോട് എന്‍.ഐടിക്കു സമീപം 32 ഏക്കറില്‍ ഏഴ് ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍, എന്‍ഐടിക്ക് സമീപം 14 ഏക്കറിലുള്ള അഗ്രോ ഫാം എന്നിവ നേട്ടങ്ങളുടെ പട്ടിയകയിലുണ്ടെന്നും അദ്ദേഹംപറഞ്ഞു. ഡയറക്ടടര്‍മാരായ പി. ദാമോദരന്‍, ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, കെ.പി. രാമചന്ദ്രന്‍, ജനറല്‍ മാനെജര്‍ സാജു ജെയിംസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.