ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം പുതിയ ഉയരങ്ങളിലെക്ക്
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം പുതിയ ഉയരങ്ങളിലെക്ക് . ബിറ്റ്‌കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളറിലേക്ക് നീങ്ങുകയാണ്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഈ വര്‍ഷം മാത്രം 415 ബില്യണ്‍ ഡോളറില്‍പ്പരം നിക്ഷേപം ബിറ്റ്‌കോയിന് ലഭിച്ചു. ഇതോടെ ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സിയുടെ മൊത്തം വിപണി മൂല്യം 956 ബില്യണ്‍ ഡോളറില്‍ വന്നുനില്‍ക്കുകയാണ്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ നാലു ക്രിപ്‌റ്റോകറന്‍സികള്‍ അടങ്ങുന്ന ബ്ലൂംബര്‍ഗ് ഗാലക്‌സി ക്രിപ്‌റ്റോ സൂചിക രണ്ടു മടങ്ങ് നേട്ടമാണ് രേഖപ്പെടുത്തിയത് .
ഇന്ന് 52,603 ഡോളര്‍ വിലനിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നത്. അതായത് ബിറ്റ്‌കോയിന്റെ ഒരു യൂണിറ്റ് വാങ്ങണമെങ്കില്‍ 40,55,729.29 ലക്ഷം രൂപ മുടക്കണം. ബിറ്റ്‌കോയിന്റെ ഈ കുതിപ്പു കണ്ടുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങാന്‍ മത്സരിക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളും സ്ഥാപന നിക്ഷേപകരും ബിറ്റ്‌കോയിന്‍ വാങ്ങി സൂക്ഷിക്കാനുള്ള തിരക്കിലാണ്. മാർകെറ്റിൽ ഓഹരി വിപണികളെയും സ്വര്‍ണത്തെയും ബോണ്ടുകളെയും ക്രിപ്‌റ്റോ സൂചിക ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.
അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് പുറമെ മൈക്രോസ്ട്രാറ്റജി ഇന്‍കോര്‍പ്പറേഷനും 900 മില്യണ്‍ ഡോളര്‍ നിക്ഷേപം ബിറ്റ്‌കോയിനില്‍ ഈ വര്‍ഷം നടത്തി. ലോകത്ത് ബിറ്റ്‌കോയിന് വിലാസം നേടിക്കൊടുത്തിരിക്കുന്നതും പ്രമുഖരായ ഈ രണ്ടു കമ്പനികആളുടെ നിക്ഷേപമാണ് .