ലാന്റ് മാര്‍ക്ക് ഡെവലപ്പേഴ്‌സും ബേസ്‌ലൈന്‍ പ്രൊജക്ടും കൈകോര്‍ത്തു
കോഴിക്കോട് :കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്‌ളാറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ കാപ്്‌ക്കോണ്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി. അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു.
റസിഡന്‍ഷ്യല്‍ , കൊമേര്‍ഷ്യല്‍ , കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലൂടെ കാല്‍ നൂറ്റാണ്ട്കാലം പ്രവര്‍ത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ലാന്റ് മാര്‍ക്ക്
ഡെവലപ്പേര്‍സും ബേസ്‌ലൈന്‍ പ്രൊജക്ടും കൈകോര്‍ത്താണ് കാപ്‌കോണ്‍ ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന്
ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2025 ഡിസംബര്‍ 31നകം കാപ്‌കോണ്‍ ഗ്രൂപ്പ് 1000 ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറും. ഇത്രയും കുറഞ്ഞ സമയ കാലയളവില്‍ ഇത്രയേറെ ഫ്്ളാറ്റുകള്‍ കൈമാറുന്നത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്നെ ആദ്യമാണ്. ടൂറിസം, ആരോഗ്യം , വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ 25 വ്യത്യസ്തമായ പദ്ധതികള്‍ വരുന്ന മൂന്ന് വര്‍ഷത്തിനകം കാപ്്‌കോണ്‍ ഗ്രൂപ്പ് നടപ്പിലാക്കും. 5000 കോടിയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ കാപ്‌കോണ്‍ ഗ്രൂപ്പ് കേരളത്തില്‍ നടത്തുന്നത്. ഇതില്‍ 4000 കോടിയുടെ നിക്ഷേപവും കോഴിക്കോട്് ജില്ലയിലാണ്. പുതിയ സംരഭങ്ങള്‍ വരുന്നതോടെ 5000 പേര്‍ക്ക് സ്ഥിരമായ തൊഴിലും ലഭ്യമാകും
പ്രഗത്ഭരായ വാസ്തുശില്‍പ്പികളുടെ രൂപകത്പ്പനയില്‍ ദൃഡതയോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കി വന്നു എന്നതാണ് കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ഡെവലപ്പേഴ്‌സിന്റെ വിശ്വാസ്യത. ഉപഭോക്താക്കള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതും അതുകൊണ്ടു തന്നെയാണ്. കാപ്‌കോണ്‍ ഗ്രൂപ്പിലൂടെ ഈ വിശ്വാസ്യത തങ്ങള്‍ കൂടുതല്‍ ദൃഡമാക്കുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ സാദിഖ് , ഡയറക്ടര്‍മാരായ അരുണ്‍ എസ് ബാബു ,
ജിജോയ് ജി.എസ് എന്നിവര്‍ പങ്കെടുത്തു.