ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍
കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫാണ് പിടിയിലായത്. ആദ്യം അറസ്റ്റിലായ ജോസെഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ പോലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ദൃശ്യങ്ങളുടെയും നടന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോജുവിനെതിരെ നടപടിയെടുക്കാന്‍ യാതൊരു തെളിവുകളുമില്ല. വനിത പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടക്കുന്നുണെന്നും കമ്മിഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍ വനിത പ്രവര്‍ത്തകരുടെ പരാതിയില്‍ കേസ് എടുത്തില്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.