മോദി വീണ്ടും കേരളത്തില്‍; പാലക്കാട്ട് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോ
 



പാലക്കാട്:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേദ്രമോദി വീണ്ടുംകേരളത്തില്‍.രാവിലെ പത്തരയോടെ   പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കര്‍  , ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്.  ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദിയെന്ന് ജയറാം രമേശ് പറഞ്ഞു.പ്രസ്താവന തിരുത്താന്‍ മോദി തയ്യാറാകുമോ?കേരളത്തിന്റെ  പരിസ്ഥിതി ചൂഷണത്തെ മോദി പ്രോത്സാഹിപ്പിച്ചു.കോര്‍പ്പറേറ്റുകള്‍ക്കായി ,വനം,പരിസ്ഥിതി നിയമങ്ങളില്‍ മോദി വെള്ളം ചേര്‍ത്തെന്നും ജയറാം രമേശ് ആരോപിച്ചു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media