9 /11 ഭീകരാക്രമണം: സൗദിയുടെ പങ്കിന് തെളിവില്ലെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്


 വാഷിങ്ടണ്‍: 9/11 ആക്രമണത്തിന് ഭീകരര്‍ക്ക് സൗദി അധികൃതര്‍ എന്തെങ്കിലും സഹായം ചെയ്തതിന് തെളിവില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ റിപ്പോര്‍ട്ട്. പുതിയതായി പുറത്തുവിട്ട 16 പേജുള്ള രഹസ്യ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഭവത്തില്‍ സൗദി ഗവണ്‍മെന്റിന് പങ്കുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്നും രഹസ്യരേഖകന്‍ പുറത്തുവിടണമെന്നതും അമേരിക്കന്‍ ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പ്രസിഡന്റ് ജോ ബൈഡനുമേല്‍ രേഖകള്‍ പുറത്തുവിടണമെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിട്ടത്. എ എഫ് പിയാണ് വാര്ത്ത പുറത്തുവിട്ടത്.

സൗദി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇരകളുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ആക്രമണത്തില്‍ സൗദി സര്‍ക്കാറിനോ സര്‍ക്കാറുമായി ബന്ധപ്പെട്ടയാളുകള്‍ക്കും ബന്ധമില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിതാണ്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ 15പേരും സൗദി പൗരന്മാരായിരുന്നു. സൗദിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ രേഖകള്‍ പുറത്തുവിടുന്നതിനെ സൗദിയും പിന്തുണക്കുന്നുവെന്ന് സൗദി എംബസി വ്യക്തമാക്കി.

അന്വേഷണ രേഖകളുടെ പുറത്തുവിടാത്ത വിവരങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുറത്തുവിടണമെന്ന് ബൈഡന്‍ നിയമ വകുപ്പിന് ഉത്തരവ് നല്‍കിയിരുന്നു. ഭീകരാക്രമണത്തിന്റെ വാര്‍ഷികാചരണത്തില്‍ ബൈഡന്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസ് പൗരത്വത്തിനായി ശ്രമിച്ച സൗദി പൗരന്‍ ഭീകരരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷണ സംഘം വിശദമാക്കിയിരുന്നു. ഇതാണ് ഭീകരര്‍ക്ക് ആയുധമടക്കമുള്ള സഹായം സൗദിയില്‍ നിന്ന് ലഭിച്ചെന്ന ആരോപണത്തിന് തെളിവായി അന്വേഷണ സംഘം ആവര്‍ത്തിച്ചിരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media