രാജ്യാന്തര വിപണിയില്‍ ഇന്ന് എണ്ണവിലയിൽ കുറവ് .
രാജ്യാന്തര വിപണിയില്‍ ഇന്ന് എണ്ണവില കുറഞ്ഞു . സൂയസ് കനാലില്‍ ഒരാഴ്ച്ചയായി തടസ്സപ്പെട്ട കപ്പല്‍ ഗതാഗതം പുനഃസ്ഥാപിച്ചതോടെ അസംസ്‌കൃത എണ്ണയുടെ വില ചൊവാഴ്ച്ച ഇടിഞ്ഞു. ലോക്ക്ഡൗണ്‍ ആശങ്കകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദനം പരിമിതപ്പെടുത്തണോയെന്ന് ഈ ആഴ്ച ചേരുന്ന ഒപെക് യോഗം ചര്‍ച്ച ചെയ്യും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃ എണ്ണയ്ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ ചൊവാഴ്ച്ച ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറിയിട്ടുണ്ട്. പെട്രോളിനും 22 പൈസയും ഡീസലിന് 23 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചു .
ചൊവാഴ്ച്ച ബ്രെന്‍ഡ് ക്രൂഡിന് 15 സെന്റ് കുറഞ്ഞ് ബാരലിന് 64.83 ഡോളറാണ് വില രേഖപ്പെടുത്തുന്നത് (0.2 ശതമാനം ഇടിവ്). തിങ്കളാഴ്ച്ച 0.6 ശതമാനം വിലവര്‍ധനവ് ബ്രെന്‍ഡ് ക്രൂഡ് കയ്യടക്കിയിരുന്നു. യുഎസ് എണ്ണയ്ക്കും ഇന്ന് വിലയിടിഞ്ഞു. 1 സെന്റ് കുറഞ്ഞ് ബാരലിന് 61.55 ഡോളര്‍ എന്ന നിരക്കിലാണ് യുഎസ് എണ്ണയുടെ വ്യാപാരം. ഇന്നലെയും യുഎസ് എണ്ണയ്ക്ക് 1 ശതമാനം വിലയിടിഞ്ഞിരുന്നു.