എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍;
ആനില്‍ ആന്റണി ബിജെപിയില്‍ ചേരുന്നത് താന്‍ കൂടി പറഞ്ഞിട്ട് 


തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ന്യായീകരിച്ച് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. അനിലിന്  ബിജെപിയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് അനിലിന്റെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

 മക്കളെ രാഷ്ട്രീയത്തില്‍ വളര്‍ത്താന്‍ എകെ ആന്റണി പരിശ്രമിച്ചിട്ടില്ലെന്നും എകെ ആന്റണി അറിയും മുമ്പ് അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു. 'എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നായിരുന്നു. അമ്മമാര്‍ തങ്ങളുടെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കും പക്ഷേ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ മാതാവിനോട് കരഞ്ഞ് പറഞ്ഞു എന്റെ മകന്റെ ഭാവി, അവന് ഇപ്പോള്‍ 39 വയസ്സായെന്ന്. ഇതിന് ശേഷം എന്റെ മകന്‍ എന്നെ വിളിച്ചു. അമ്മേ, എന്നെ പിഎംഒയില്‍ നിന്ന് വിളിച്ചു, ബിജെപിയില്‍ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. പക്ഷേ നമ്മള്‍ കോണ്‍ഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് അലോചിക്കാന്‍ പോലും വയ്യ. അപ്പോള്‍ തന്നെ കൃപാസനത്തില്‍ എത്തി അച്ചന്റെ കൈയില്‍ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോള്‍ അച്ചന്‍ അത് മാതാവിന്റെ സന്നിധിയില്‍ വച്ച് പ്രാര്‍ത്ഥിച്ചു. അച്ചന്‍ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയില്‍ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അന്ന് മാതാവ് മാറ്റി തന്നു'. എലിസബത്ത് പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media