എകെബിഇഎഫ് സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍



കോഴിക്കോട്: ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എകെബിഇഎഫ്) 31-ാമത് സംസ്ഥാന സമ്മേളനം  ഫെബ്രുവരി 22, 23 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കും. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിലെ ടികെവി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം 22ന് രാവിലെ 10.15ന്  ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡ ന്റ്‌റ് കെ.എസ് കൃഷ്ണ അധ്യക്ഷനാകും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, എഐബിഇഎ വനിതാ കൗണ്‍സില്‍ ദേശീയ കണ്‍വീനര്‍ റിച്ചാ ഗാന്ധി തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ശേഷം പ്രതിനിധി ചര്‍ച്ചകള്‍ ആരംഭിക്കും. വൈകിട്ട് 4.30ന് പ്രകടനജാഥ നടത്തും. കോര്‍പറേഷന്‍ സ്റ്റേഡിയം പരി സരത്തു നിന്ന് ആരംഭിച്ച് ടൗണ്‍ ഹാളില്‍ അവസാനിക്കുന്ന ജാഥയില്‍ ആയിരത്തിലധികം ബാങ്ക് ജീവനക്കാര്‍ അണിനിരക്കും. 

5.30ന് ടൗണ്‍ഹാളിലെ താരകേ ശ്വര്‍ ചക്രവര്‍ത്തി നഗറില്‍ നട ക്കുന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, ഇ.കെ. വിജയന്‍ എംഎല്‍എ 

എന്നിവര്‍ മുഖ്യാതിഥികളാകും. 23ന് പ്രതിനിധി ചര്‍ച്ചകള്‍ പുന്നരാരംഭിക്കും. 600 പ്രതിനിധികള്‍ സമ്മേളന ത്തില്‍ പങ്കെടുക്കും. 

വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയും സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ നടത്തിയും ബാങ്കിങ് വ്യവസായത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളെ സ്വകാര്യ വത്ക്കരിക്കണമെന്ന പ്രഖ്യാപിത നയത്തില്‍നിന്ന് പുറകോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആവശ്യാനുസരണം നിയമനങ്ങള്‍ നടത്തണമെന്നും ബാങ്കുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തണമെന്നും ഭാരവാ ഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ് കൃഷ്ണ, ജനറല്‍ സെക്രട്ടറി ബി. രാം പ്രകാശ്, വൈസ് പ്രസിഡന്റ് എന്‍. വിനോദ് കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബോധിസത്വന്‍ കെ. റെജി, സ്വാഗതസംഘം ഉപാധ്യക്ഷന്‍ വി.വി രാജന്‍  എന്നിവര്‍ സംബന്ധിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media