ദില്ലി: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സര്‍വീസുകള്‍ മുടങ്ങുമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിയെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിര്‍ദേശം നല്‍കി. ww.cial.aero ലിങ്ക് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സര്‍വ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാന്‍ ആണ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭൂരിഭാഗം ഇന്‍ഡിഗോ സര്‍വ്വീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു. 11 മണിക്കൂര്‍ വരെ വൈകിയാണ് സര്‍വ്വീസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോയുടെ റാസ് അല്‍ ഖൈമ, കുവൈത്ത്, അബുദാബി, മസ്‌കത്ത്, മാലി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സര്‍വീസുകളും മുടങ്ങി. ആഭ്യന്തര സെക്ടറില്‍ ഇന്‍ഡിഗോയുടെ 6 ഹൈദ്രാബാദ് സര്‍വീസുകളാണ് റദ്ദാക്കിയത്. ചെന്നൈലേക്കുള്ള 5 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. റായ്പൂര്‍, ഡല്‍ഹി, ബെംഗളൂരു, അഗത്തി, ഭുവനേശ്വര്‍, മുംബൈ, ജയ്പൂര്‍, വരാണസി, ലക്‌നൗ സര്‍വീസുകളും മുടങ്ങി. ഇന്‍ഡിഗോയുടെ സര്‍വീസ് നടത്തിയ വിമാനങ്ങളാകട്ടെ 4 മുതല്‍ 11 മണിക്കൂര്‍ വരെ വൈകിയാണ് പറന്നത്.
9l1xf0
86pzo6