എംഐസിസിയില്‍  മെഡ്‌ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ് സെന്റര്‍
 



കോഴിക്കോട്  മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍  ആരോഗ്യ സംരക്ഷണ രംഗത്തെ സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന മെഡ്ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നു.. മെഡ്ട്രോണിക് കമ്പനി നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ഉയര്‍ന്ന ബ്ലഡ് പ്ലഷര്‍ ഉള്ള രോഗികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ചികിത്സാ സംവിധാനമായ റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിക്ക് വേണ്ടിയാണ്  പ്രത്യേക അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്മെന്റ് സെന്റര്‍ സ്ഥാപിക്കുന്നത്.
അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന ബ്ലഡ് പ്ലഷര്‍ മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും തടയുന്നതിന് വേണ്ട മുന്‍ കരുതലുകള്‍ എടുക്കുന്നതിന് രോഗികള്‍ക്ക് അവബോധം നല്‍കാനും ഈ സെന്ററിന്റെ പ്രവര്‍ത്തനം മൂലം സാധിക്കും .

അനിയന്ത്രിതമായ ബ്ലഡ് പ്രഷര്‍ ഹൃദയ ചികിത്സാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് റീനല്‍ ഡെനെര്‍വേഷന്‍ തെറാപ്പിയെന്നും  മെട്രോമെഡ് കാര്‍ഡിയാക് ഹോസ്പിറ്റല്‍ ചെയര്‍മാന്‍  ഡോക്ടര്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു മരുന്ന് കഴിച്ചിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബ്ലഡ് പ്രഷര്‍റിനെ  ഫലപ്രദമായ നൂതന ചികിത്സയിലൂടെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് ഹൈപ്പര്‍ ടെന്‍ഷന്‍ മാനേജ്മെന്റ് സെന്ററിന്റെ  ലക്ഷ്യം. വാര്‍ത്താ സമ്മേളനത്തില്‍ 
മെഡ്ട്രോണിക് ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് ഭാര്‍ഗവ,  മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്മാരായ ഡോക്ടര്‍ അരുണ്‍ ഗോപി ,ഡോക്ടര്‍ ഗിരീഷ് പി,വി , ഡോക്ടര്‍ ആരിഫ് മുഹമ്മദ് ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ പി.പി എന്നിവരും  പങ്കെടുത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media