കോഴിക്കോട്: സംസ്ഥാന സബ്ബ് ജൂനിയര്‍ അന്തര്‍ ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2026 സെപ്തംബര്‍ 12 മുതല്‍ 18 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാന പ്രകാരം ജില്ലാ ഫുട്ബോള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 14 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. 14 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി തരംതിരിച്ച് ലീഗ് കം നോക്ക് ഔട്ട് രീതിയിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
ഈ വര്‍ഷത്തെ സബ്ബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രഗത്ഭ ഫൂട്ബോള്‍ പ്രൊമോട്ടര്‍മാരായ കാലിക്കറ്റ് എഫ്‌സി ക്ലബ്ബാണ്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് എഫ്. സി. സബ്ബ് ജൂനിയര്‍ അന്തര്‍ ജില്ല സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടത്തപ്പെടുന്നതാണ്. ദിവസവും രാവിലെയും വൈകുന്നേരവും ഈരണ്ടു മത്സരങ്ങള്‍ വീതവും സെമി ഫൈനല്‍ മത്സരങ്ങള്‍ 17.09.2026 ന്നു വൈകുന്നേരവും നടത്തപ്പെടുന്നതാണ്. ഫൈനല്‍ മത്സരവും, മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരവും 18.09.2026 ന്നും നടത്തപ്പെടുന്നതാണ്. സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ ജില്ലകള്‍ തമ്മിലുള്ള മത്സരമായതിനാല്‍ വാശിയേറിയതാവും.
q56q75