പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി. അഞ്ച് വര്ഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. അഞ്ച് തവണ ശബരിമല മേല്ശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മുന്പ് മൂന്ന് തവണ ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ട്. നാലാമത്തെ തവണയാണ് ഇത്തവണ ലിസ്റ്റില് വന്നത്. മാളികപ്പൂറം മേല്ശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരന് നമ്പൂതിരിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വടകര സ്വദേശിയാണ്.