ലഷ്‌കറെ തൊയിബയുടെ സ്ഥാപകന്‍ അമീര്‍ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്
 


ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. ലാഹോറില്‍വെച്ചാണ് അമീര്‍ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നില്‍വെച്ചാണ് അമീര്‍ ഹംസയ്ക്ക് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആമിര്‍ ഹംസയ്ക്ക് നേരേ വെടിയുതിര്‍ത്തതിന് പിന്നാലെ അജ്ഞാതനായ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്.

കഴിഞ്ഞ മേയിലും അമീര്‍ ഹംസയ്ക്ക് ഗുരുതരപരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും തുടര്‍ന്ന് പരിക്കേറ്റനിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. അമീര്‍ ഹംസയ്ക്ക് വെടിയേറ്റതാണെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് തള്ളിയിരുന്നു.

നിരോധിത ഭീകരസംഘടനയായ ലഷ്‌കറിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് അമീര്‍ ഹംസ. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്‌കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാള്‍ കുപ്രസിദ്ധി നേടിയിരുന്നു. അമീര്‍ ഹംസ ഉള്‍പ്പെടെയുള്ള 17 ദീകരവാദികള്‍ ചേര്‍ന്നാണ് ലഷ്‌കറെ തൊയ്ബ സ്ഥാപിച്ചത്. ദീകരസംഘടനയുടെ നേതൃത്വത്തില്‍ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാള്‍, ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്മെന്റ്‌റിനും ഭീകരരെ മോചിപ്പിക്കാനുമുള്ള ചര്‍ച്ചകളിലും സജീവമായിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media