കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്നുച്ചയ്ക്ക് ശേഷം വന്‍ ബഹുജന റാലി സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വയനാട്ടിലുണ്ട്. പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ കല്‍പ്പറ്റയില്‍ മുതിര്‍ന് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.