ക്രിപ്‌റ്റോ വിപണിയില്‍ എഥിരിയം കോയിന്‍ 7.26 ശതമാനം നേട്ടത്തില്‍
നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ മുന്‍നിര കോയിനുകളുടെയെല്ലാം മൂല്യം മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതേ സമയം ബിറ്റ്കോയിന്‍ ഇടിവ് തുടരുകയാണ്.
ക്രിപ്‌റ്റോ വിപണി
എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്‌റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
എഥിരിയം കോയിനുകള്‍
എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.26 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 2,71,570 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.84 ശതമാനം വര്‍ധനവ് നേടി. 94.28 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ഡോജി കോയിനുകള്‍
അടുത്തിടെ വന്‍ കുതിച്ചു ചാട്ടം നടത്തിയ ഡോജി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.81 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. നിലവില്‍ 21.674 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12.18 ശതമാനത്തിന്റെ വര്‍ധനവ് നേടി. 2,388.6 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്
ബിറ്റ്കോയിന്‍
ക്രിപ്റ്റോ വിപണിയിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.39 ശതമാനം താഴേക്ക് പോയി. നിലവില്‍ 36,68,868 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 65.5 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.62 ശതമാനം താഴേക്ക് പോയി. നിലവില്‍ 215.32 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 6.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ടെതര്‍ കോയിനുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ ടെതര്‍ കോയിനുകള്‍ 0.75 ശതമാനമാണ് താഴേക്ക് പോയത്. നിലവില്‍ 77.81 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 8.79 ശതമാനത്തിന്റെ വര്‍ധനവ് നേടി. നിലവില്‍ 2,302.67 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
കോസ്മോസ് കോയിനുകള്‍
കോസ്മോസ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.65 ശതമാനം താഴേക്ക് പോയി. നിലവില്‍ 1,834.85 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 383.9 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.36 ശതമാനം താഴേക്ക് പോയി. 71.60 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം
ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്‌നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്‌റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം
ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്‌റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്‌റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.
നിക്ഷേപകരില്‍ പ്രതീക്ഷ
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ക്രിപ്റ്റോകറന്‍സികളെ കുറിച്ച് നടത്തിയ പരാമര്‍ശവും സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. നിയമസാധുതയോടെ കൃത്യമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് വലിയ ഭാവിയുണ്ടെന്നാണ് രഘുറാം രാജന്റെ പക്ഷം. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ക്ക് ശേഷം രഘുറാം രാജനും ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് അറിയിച്ച സാഹചര്യം നിക്ഷേപകരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്.