മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാനാണ് തീരുമാനം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിന്റെ നീക്കം.