സ്വർണ വിലയിൽ വർധനവ്
കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4475 ആയി.
കഴിഞ്ഞ രണ്ടു ദിവസമായി 35,640 രൂപയായിരുന്നു പവന്‍ വില. ഈ മാസം പതിനഞ്ചിന് 35,840ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു.