കേരളത്തിന് പുറമേ തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു; കോയമ്പത്തൂരില്‍ അതീവ ജാഗ്രത
ചെന്നൈ: തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാണ് രോഗബാധ.
രോഗം പടരാതിരിക്കാന്‍ എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ കേരളത്തില്‍ 12 വയസുകാരന്‍ നിപയെ തുടര്‍ന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്.