വിപണി നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 249 പോയന്റ് ഉയര്‍ന്നു
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെന്‍സെക്‌സ് 294.90 പോയന്റ് ഉയര്‍ന്ന് 59,060.48ലും നിഫ്റ്റി 83.80 പോയന്റ് ഉയര്‍ന്ന് 17,615.80ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ സമ്മിശ്ര സാഹചര്യങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍.
സെക്ടറല്‍ സൂചികകളില്‍ പവര്‍, ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.
ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, റിലയന്‍സ്, ആക്‌സിസ്ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീല്‍, ടിസിഎസ്, കൊട്ടക്ബാങ്ക്,
പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. മാരുതി, എല്‍റ്റി, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.