സ്വര്‍ണവില ഇന്നും വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധന. ഔണ്‍സിന് 1850 ഡോളറില്‍ ആണ് വ്യാപാരം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,520 രൂപയായി വില ഉയര്‍ന്നിരുന്നു.