നില മെച്ചപ്പെടുത്തി സ്വര്‍ണം, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
തിരുവനന്തപുരം: പവന് 35800 ആണ് ഇന്നത്തെ സ്വര്‍ണവില ഇന്നലത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച് വര്‍ധിച്ചു. ഇന്നലെ 4445 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വര്‍ണ വില 4475 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം കുറവുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്.