നെസ്ലേയുടെ 60 % ഉത്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോര്‍ട്ട്


ദില്ലി; ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
കിറ്റ് കാറ്റ്, മാഗി, നെസ്‌കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിംഗില്‍ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതില്‍ നെസലേയുടെ സിഗ്‌നേച്ചര്‍ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉള്‍പ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ചില്‍ 3.5 റേറ്റിം?ഗ് ലഭിച്ചത്.

വെള്ളം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക മാത്രമാണ് മെച്ചപ്പെട്ട റേറ്റിംഗ് ലഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം നെസ്ലേയുടെ ഡിഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്റ്റ് പീസയില്‍ 40 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ ഹോട്ട് പോക്കറ്റ് പെപ്പറോണി പീസയുല്‍ മനുഷ്യ ശരീരത്തില്‍ അനുവദനീയമായതിലുമുപരി 48 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ഉത്പന്നങ്ങളില്‍ ഒന്നായിരുന്നു ഓറഞ്ച് ഫ്‌ളേവര്‍ പാനിയമായ സാന്‍ പെലെഗ്രീനോ ഡ്രിങ്ക്, ഈ ഉത്പന്നത്തിന് ഇ ഗ്രേഡാണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, എന്നിവ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, തങ്ങള്‍ ഗുണനിലവാരും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്ലേ അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഭക്ഷണത്തില്‍ ഉപയോ?ഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media