കാജു കാഡോ റിയല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 28 മുതല്‍
 


കോഴിക്കോട്: കാജു കാഡോ കരാത്തെ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ്  അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് ഓള്‍ ഇന്ത്യ ഓള്‍ സ്റ്റൈല്‍ ഓപ്പണ്‍ റിയല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മെയ് 28, 29 തിയ്യതികളില്‍ കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരളത്തിനകത്തു നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നാനൂറോളം പേര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. പുരുഷ - വനിതാ മത്സരങ്ങള്‍ വ്യത്യസ്ത വെയ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. 

18 വയസിനു മുകളിലുള്ള പുരുഷന്‍മാര്‍ക്ക് 45,52,58,64,70,75 വെയ്റ്റ് അടിസ്ഥാനത്തിലും 75നു മുകളില്‍ ഹെവിവെയ്റ്റ് ഇനത്തിലും മത്സരം നടക്കും. വിനിതകള്‍ 45,50,55,55ന്് മുകളില്‍ ഹെവി വെയ്റ്റ് എന്നീ വെയ്റ്റ് കാറ്റഗറിയില്‍ മത്സരിക്കും. 9-11, 12-14, 15-17 എന്നിങ്ങനെ എയ്ജ് കാറ്റഗറിയില്‍ വെയ്്്റ്റ് അടിസ്ഥാനമാക്കിയായിരിക്കും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുയെടും  മത്സരം.

കരാട്ടെ, കുംഫു, വുഷു, കളരി  കിക്ക് ബോക്‌സിംഗ് എന്നിങ്ങനെ വ്യത്യസ്ഥ ആയോധന കല അഭ്യസിച്ചവര്‍ മത്സരത്തില്‍ പങ്കാളികളാവും. കിക്ക് ബോക്‌സിംഗ് ഇനത്തില്‍ പ്രത്യേകം മത്സരങ്ങള്‍  നടക്കും. പുരുഷന്മാര്‍ക്ക്  60,65,70 വെയ്റ്റ് കാറ്റഗറിയിലും സ്ത്രീകള്‍ക്ക് 50,55,60 വെയ്റ്റ്് കാറ്റഗറിയിലുമായിരിക്കും മത്സരം. എല്ലാ മത്സരങ്ങളിലെയും വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.മത്സരത്തില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലക്കു പുറത്തുള്ള എല്ലാവരുടെയും യാത്രാ ചിലവ് സംഘാടകര്‍ വഹിക്കും. ഒപ്പം  ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കും. 

മത്സരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ പത്തിന് കോഴിക്കോട് ജില്ലാ കളക്ടര്‍ നരസിംഹുഗരി ആര്‍.എല്‍ റെഡ്ഡി നിര്‍വഹിക്കും. കാജു കാഡോ കരാത്തെ പ്രസിഡന്റ് റെന്‍ഷി ജയരാജ് പി.കെ. അദ്ധ്യക്ഷ വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍,  പി. മോഹനന്‍ മാസ്റ്റര്‍ ( ജില്ലാ സെക്രട്ടറി- സപിഎം), അഡ്വ. പ്രവീണ്‍ കുമാര്‍ (ഡി.സി.സി. പ്രസിഡന്റ്), വി.കെ. സജീവന്‍ ( ബിജെപി ജില്ലാ പ്രസിഡന്റ്), മുക്കം മുഹമ്മദ് (എന്‍സിപി ജില്ലാ പ്രസിഡന്റ്), കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.കെ. മോഹന്‍ദാസ്, സിപി. സുലൈമാന്‍, അനുരാധ തായാട്ട്, എസ്.കെ. അബൂബക്കര്‍, സി.എം. പ്രദീപ് കുമാര്‍ (റിട്ട.എസ്പി), രതീഷ് ( സെക്രട്ടറി - സിപിഎം നോര്‍ത്ത് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കാജു കാഡോ കരാത്തെ ആന്റ് മാര്‍ഷ്യല്‍ ആര്‍ഡ്സ് അക്കാദമി സെക്രട്ടറി റെന്‍ഷി രാഗേഷ് സി.പി സ്വാഗതവും പ്രസന്ന ടീച്ചര്‍ (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍)  നന്ദിയും പറയും. 


29ന് വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിക്കും. മൈസൂര്‍ ഡിസിപി ശൈലേന്ദ്ര മുഖ്യാതിഥിയായിരിക്കും. മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കായിക വിദ്യഭ്യാസ സ്റ്റാന്റ്ിംഗ് കമ്മറ്റി ചെയര്‍മാന്‍ രേഖ,  സ്വാമി സുനില്‍ ദാസ്്, നിര്‍മലന്‍ ( സിപിഎം ജില്ലാ കമ്മറ്റിയംഗം) എം. അബ്ദുള്‍ സലാം ( കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്), ഡോ. ചന്ദ്രകാന്ത് (മലബാര്‍ നേത്രാലയ) ഡോ. മൊയ്തു (നാഷണല്‍ ഹോസ്പിറ്റല്‍), പി.കെ. കബീര്‍ സലാല (മെമ്പര്‍ ലോക കേരളസഭ) എന്നിവര്‍ സംസാരിക്കും. സെന്‍സായ് കിരണ്‍ കുമാര്‍ സ്വാഗതവും പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍  കെ. സേതുമാധവന്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ എം.ദിലീപ് കുമാര്‍, പി.കെ. കബീര്‍ സലാല, റെന്‍ഷി പി.കെ.ജയരാജ്, റെന്‍ഷി സി.പി. രാഗേഷ്, കെ.സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.  


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media