നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് 
ഹൈക്കോടതി; പരാതി ലഭിച്ചാല്‍ പൊലീസ് കേസ്


കൊച്ചി: നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകള്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്താമെന്ന് ഹൈക്കോടതി അറിയിച്ചു. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂനിയനുകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേള്‍ക്കരുതെന്നാണ് മൂന്ന് ആഴ്ച മുന്‍പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനിലേക്കും നിര്‍ദേശം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണമെന്നും നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media