ഇന്ധന വില ഇന്നും കൂടി; ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണ
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 104.88 രൂപയാണ്, ഡീസലിന് 97.98 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.61 രൂപയും ഡീസലിന് 95.81 രൂപയും വിലയുണ്ട്. കോഴിക്കോട് പെട്രോള്‍ വില 103.04 രൂപയും ഡീസല്‍ വില 96.26 രൂപയുമാണ്.