തുമാമ സ്റ്റേഡിയം തയ്യാര്‍; അമിര്‍ ക്പ്പ് ഫൈനലിന് വേദിയായി
ദോഹ: ഖത്തര്‍ വേദിയാവുന്ന വിശ്വമേളയുടെ ആറാമത്തെ കളിയിടവും സജ്ജമായി. ഇതിനകം പന്തുരുണ്ടുതുടങ്ങിയ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം അല്‍ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയം എന്നിവയ്ക്ക് പിന്നാലെ ദോഹയിലെ അല്‍ തുമാമയും മത്സര സജ്ജമായാതായി സുപ്രീംകമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.
ഒക്ടോബര്‍ 22 ന് നടക്കുന്ന അമിര്‍ കപ്പ് ഫൈനലിന് വേദിയായിക്കൊണ്ടാവും ലോകകപ്പിന്റെ ആറാം വേദി കളിയാരാധകര്‍ക്ക് മുമ്പാകെ കണ്‍തുറക്കുന്നത്. ഖത്തര്‍ ക്ലബ് ഫുട്‌ബോളിലെ പ്രമുഖരായ അല്‍ സദ്ദൂം അല്‍ റയ്യാനും തമ്മിലാണ് ഈ സീസണിലെ അമിര്‍ കപ്പ് ഫൈനല്‍.