ബ്രഹ്മാനന്ദന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട്ട് സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്
 


കോഴിക്കോട്:  എ. ലൈസന്‍സ് കോച്ചും പത്മശ്രീ, അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബ്രാഹ്മാനന്ദന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. മലബാര്‍ സ്‌പോര്‍ട് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷനാണ്   (എംഎസ്ആര്‍എഫ്) ക്യാമ്പ് ഒരുക്കുന്നത്. പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ എംഎസ്ആര്‍എഫ് നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫില്‍  ഏപ്രില്‍ 15 മുതല്‍ ഒരു മാസക്കാലത്തേക്കായിരിക്കും ക്യാമ്പ്. 10നും 15നും ഇടയില്‍ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം msrfclt@gmail.com  എന്ന ഇമെയില്‍ വിലാസത്തിലും 7012172945 എന്ന വാട്‌സ് ആപ്പ് നമ്പറിലും പേരുകള്‍ റജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745297841 എന്ന നമ്പറില്‍ ബന്ധപ്പെടണം.  


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media