ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും
ഇന്ധന വില കുറയ്ക്കാതെ എണ്ണകമ്പനികള്‍
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാതെ എണ്ണ കമ്പനികള്‍. പുതിയ കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എണ്ണ ഉപഭോഗം കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നതാണ് പ്രധാനമായും ക്രൂഡ് ഓയില്‍ വില ഇടിയാന്‍ കാരണം. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 10 ഡോളറിനടുത്ത് കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.